പെരിങ്ങര പഞ്ചായത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരിങ്ങര പഞ്ചായത്തിലെ മൂന്നു നവീകരണ പ്രവൃത്തികള്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും 43.35 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി തോമസ് എം എല്‍ എ അറിയിച്ചു.

പെരിങ്ങര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ബ്രഹ്മികുളം-കുട്ടക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനായി 12.8 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രദേശത്തുള്ള പത്തോളം കുടുംബങ്ങള്‍ക്ക് ആറു മാസക്കാലം മാത്രമേ വഴി നടക്കുവാന്‍ സാധിക്കുകയുള്ളു. ബാക്കി സമയം ഈ റോഡ് വെള്ളത്തില്‍ മുങ്ങി കിടക്കുകയായിരിക്കും. റോഡ് സംരക്ഷണഭിത്തി കെട്ടി ഉയര്‍ത്തുന്നതോടെ ഇവരുടെ യാത്ര സുഗമമാകും.

25 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന 14-ാം വാര്‍ഡിലെ ചിറയില്‍ കണ്ടത്തില്‍ പടി – പീടികച്ചിറ റോഡ് നിര്‍മ്മാണത്തിനായി 14.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 11-ാം വാര്‍ഡിലെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാടമ്പി പടി അമ്പലത്തറ റോഡ് ഉയര്‍ത്തി ഗതാഗത യോഗ്യമാക്കുന്നതിന് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 35 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന വഴിയാണ് ഇത്. എല്‍എസ്ജിഡി എന്‍ജിനീയറിംഗ് വിഭാഗത്തിനാണ് ഇതിന്റെ നിര്‍മാണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...