അനിരുദ്ധും കാവ്യ മാരനും പ്രണയത്തിലെന്ന് വീണ്ടും ഗോസിപ്പുകൾ ; സ്പെയിനിൽ വെച്ച് വിവാഹമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

യുവ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നത്. വർഷങ്ങളായി ഇത്തരം വാർത്തകൾ പ്രചരിക്കാറുണ്ടെങ്കിലും ഇത്തവണ വർഷാവസാനം സ്പെയിനിൽ വച്ച് വിവാഹം നടക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
അനിരുദ്ധും കാവ്യയും പൊതുവേദികളിലും ഐപിഎൽ വേദികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനു പുറമെ ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു വ്‌ളോഗർ പങ്കുവെച്ച വീഡിയോയിൽ ഇരുവരും ന്യൂയോർക്കിലെ തെരുവുകളിലൂടെ ഒരുമിച്ച് നടക്കുന്നത് കണ്ടതോടെയാണ് പ്രണയത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ ശക്തമായത്.

ഈ റിപ്പോർട്ടുകൾ ശരിവെക്കുന്ന തരത്തിൽ റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ചർച്ചകൾ നടക്കുന്നുണ്ട്. ഫിലിമിബീറ്റ് നൽകിയ റിപ്പോർട്ടുകൾ പ്രകാരം സ്പെയിനിൽ വെച്ച് വിവാഹം നടക്കുമെന്നും തുടർന്ന് ചെന്നൈയിൽ വെച്ച് റിസപ്ഷൻ ഉണ്ടാകുമെന്നുമാണ് പ്രചരിക്കുന്നത്. എന്നാൽ ഇതിൽ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. അനിരുദ്ധോ കാവ്യയോ ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ശ്രദ്ധേയം. മുൻപ് ഇത്തരത്തിൽ പ്രചരിച്ച വാർത്തകളെ അനിരുദ്ധ് തന്നെ നേരിട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. “ദയവായി കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തൂ” എന്ന് മുൻപ് അദ്ദേഹം എക്‌സ് വഴി പ്രതികരിച്ചിരുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലയിലെ മുൻനിര സംഗീതസംവിധായകനാണ് അനിരുദ്ധ്. നടൻ രവി രാഘവേന്ദ്രയുടെയും നർത്തകി ലക്ഷ്മിയുടെയും മകനായ അദ്ദേഹം ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. രജനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾക്ക് സംഗീതം നൽകി വൻ വിജയങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരി കലാനിധിയുടെയും മകളാണ് കാവ്യ മാരൻ. സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ടീമിന്റെ സിഇഒയും സഹഉടമയുമായ അവർ, ടീമിന്റെ മത്സരങ്ങളിൽ സ്ഥിരമായി ഗാലറിയിൽ സാന്നിധ്യം അറിയിക്കാറുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഇതൊരു കേവലമായ ഗോസിപ്പ് മാത്രമായാണ് നിലവിൽ കണക്കാക്കപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...