ചെങ്ങറ: ഇലന്തൂരിൽ നടന്ന നരബലി എന്ന പൈശാചിക സംഭവം പണത്തോട് ആർത്തിപൂണ്ട് നടത്തിയ മനുഷ്യത്വരഹിതമായ ക്രൂരകൃത്യമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ശക്തമായ നടപടി സ്വീകരിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ചെങ്ങറ ആഞ്ജനേയ സേവാ ട്രസ്റ്റ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് സി കെ അർജ്ജുനൻ പറഞ്ഞു.
ഇതിൻറെ പേരിൽ ഹൈന്ദവ സമൂഹത്തിൻറെ ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കുന്നതും ക്ഷേത്ര ആരാധനാലയങ്ങൾക്ക് നേരെ കുപ്രചരണങ്ങൾ നടത്തി ക്ഷേത്ര വിശ്വാസികളെയും ഹൈന്ദവ സമൂഹത്തെയും വലിച്ചിഴക്കുന്നതും ആക്ഷേപിക്കുന്നതും സാമൂഹ്യദ്രോഹികൾ പതിവാക്കുന്നു. ഇതിൻറെ മറവിൽ നിരന്തരമായി നടന്നുവരുന്ന വിവിധ മാർഗ്ഗത്തിലൂടെയുള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ക്ഷേത്ര രക്ഷാധികാരി ചെങ്ങറ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ രാജു ,സുരേഷ് അതുമ്പംകുളം, ഓമന ടീച്ചർ,പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.