നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ പരിഹാസവുമായി അണ്ണാമലൈ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിനെതിരെ (ടിവികെ ) പരിഹാസവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. ആദ്യ സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാൾ എന്നിവരെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു. ഇതിനെതിരെയായിരുന്നു അണ്ണാമലൈയുടെ പരിഹാസം. എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും കുറച്ചെടുത്ത് ഒരു പാർട്ടിയുണ്ടാക്കിയിരിക്കുന്നു. പല നേതാക്കളുടെ ഫോട്ടോ എടുത്ത് വെച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാർ സാദവും, തൈര് സാദവും, രസ സാദവും കൂട്ടിക്കുഴച്ചാൽ പുതിയ ഐറ്റം ആകില്ല. ഇത്തരം രാഷ്ട്രീയം എവിടെയും വിജയിക്കില്ലെന്നും’ അണ്ണാമലൈ പറയുന്നു.

വിജയ് രാഷ്‌ട്രീയത്തിലേക്ക് വരുന്നതിൽ തെറ്റൊന്നുമില്ലെന്നും ഏതൊരാളുടേയും രാഷ്‌ട്രീയ പ്രവേശനത്തെയും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ഏതൊരാളും രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നാൽ അത് സ്വാഗതം ചെയ്യുമെന്ന്. അദ്ദേഹം ഒരു മികച്ച നടനാണ്. അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടന്നുവരാൻ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല. തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഇപ്പോൾ മാറ്റത്തിന്റെ കാലമാണ്. 2026ൽ ഒരു ഒറ്റക്കക്ഷിയായിരിക്കില്ല അധികാരത്തിൽ വരുന്നത്. കൂട്ടുകക്ഷി ഭരണത്തിനായിരിക്കും തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. വിജയ് ഈ കാര്യം ഇപ്പോൾ പറയുന്നു. ഈ കാര്യം വർഷങ്ങളായി തങ്ങൾ പറയുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ പുതിയ നിര്‍ദേശം: ഹോര്‍മുസ് കടലിടുക്കിന് ‘ട്രംപ് സ്‌ട്രെയിറ്റ്’ എന്ന് പേരിട്ടാലോ?

0
വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്‌ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന...

അധ്യാപകരില്ലാതെ 150 സ്കൂളുകൾ; 3,500 സ്കൂളുകളിൽ ഒരാൾ മാത്രം: ഹിമാചൽ നിയമസഭയിൽ വെളിപ്പെടുത്തൽ

0
ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍...

കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി

0
കോട്ടയം: കേരള കോണ്‍ഗ്രസ് (ബി)യില്‍ കൂട്ടരാജി. കോട്ടയത്തെ ജില്ലാ നേതാക്കള്‍ പാര്‍ട്ടിവിട്ടു....

കേരള പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ സീബ്രാ ക്രോസിംഗ് നിയമലംഘനങ്ങള്‍ക്ക് 1038 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

0
തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഡ്രൈവര്‍മാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി...