റാന്നി: എം എസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപക രക്ഷകർത്താ സംഘടന വാർഷിക പൊതുയോഗവും എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡോ. ഗ്രേസ് ലാൽ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജോജോ കോവൂർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റ്റീനാ ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ്, വാർഡ് മെമ്പർ സിന്ധു ദേവി, പ്രഥമാദ്ധ്യാപകൻ ബിനോയി കെ ഏബ്രഹാം, കോസ്മോസ് ക്ലബ്ബ് സെക്രട്ടറി ബിനോയ് കുറിയാക്കോസ്, എസ് പി ജി കൺവീനർ രവി കുന്നക്കാട്ട്, സീനിയർ അസിസ്റ്റൻഡ് സ്മിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിൽ ആരംഭിച്ച എസ്. പി. ജി ആദ്യ ബാച്ചിന് പരിശീലനം നൽകിയ കമാൻഡർമാരായ പ്രീതി അച്ചാമ്മ ജോർജ്, ജെബു ജോസഫ്, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ക്കും ഉപഹാരം നൽകി അനുമോദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.