പന്തളം : പന്തളം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 18 -ാം മത് വാർഷിക പൊതുയോഗവും 2023-24 ലെ പ്രവർത്തന റിപ്പോർട്ടും വരവു ചെലവ് കണക്കും 2024-25 ലെ ബഡ്ജറ്റും അവതരിപ്പിച്ചു. ബഡ്ജറ്റ് സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റും പന്തളം മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റ് സമ്മേളനത്തിൽ 2183621 രൂപ വരവും 2183592 രൂപ ചെലവും 2024-25 ലെ ബഡ്ജറ്റും യൂണിയൻ സെക്രട്ടറിയും എം.എസ്.എസ്.എസ്. സെക്രട്ടറിയുമായ കെ.കെ. പദ്മകുമാർ അവതരിപ്പിച്ചു.
ബഡ്ജറ്റ് സമ്മേളനത്തിൽ അഡ്വ.ആർ.ഗോപാല കൃഷ്ണ പിള്ള, ജി.കുസുമകുമാരി, ഖജാൻജി എ.കെ.വിജയൻ, അംഗങ്ങളായ ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, ആർ.സോമൻ ഉണ്ണിത്താൻ, കെ.ശ്രീധരൻ പിള്ള, വി. ശിവരാമ പിള്ള, പി.എൻ. രാമകൃഷ്ണ പിള്ള, സി.ആർ.ചന്ദ്രൻ, കെ.മോഹനൻ പിള്ള, എൻ.ഡി.നാരായണ പിള്ള, ആർ.ഹരിശങ്കർ, എൻ.എസ്. എസ്.ഇൻസ്‌പെക്ടർ എസ്.ശ്രീജിത്ത്, എം.എസ്.എസ്.കോ ഓർഡിനേറ്റർ എസ്. അശ്വതി, വിജയ മോഹൻ, ലേഖ.ജി.നായർ, പുഷ്പലത.പി.കെ,വനിതാ യൂണിയൻ പ്രസിഡന്റ് ജി.സരസ്വതി അമ്മ, എം.എസ്.എസ്.കോ – ഓർഡിനേറ്റർ എസ്.അശ്വതി എന്നിവർ പ്രസംഗിച്ചു.