പത്തനംതിട്ട : ഇളകൊള്ളൂർ സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ തൊണ്ണൂറ്റി രണ്ടാം വാർഷിക സമ്മേളനം ഇന്ന് നടന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സൈമൺ കെ ജോഷ്വാ അധ്യക്ഷത വഹിച്ചു. ഹോളി ട്രിനിറ്റി ആശ്രമ അംഗം കെ റ്റി മാത്തുക്കുട്ടി റമ്പാൻ അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസറുമായ കെ ബി ഷിബുകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഇളകൊള്ളൂർ നാലാം വാർഡ് മെമ്പർ വി ശങ്കർ, അഞ്ചാം വാർഡ് മെമ്പർ എംകെ മനോജ്, മൂന്നാം വാർഡ് മെമ്പർ ആനന്ദവല്ലി അമ്മ, ഇളകൊള്ളൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്സ് വലിയപള്ളി വികാരി ഫാ. ലെസ്‌ലി പി ചെറിയാൻ, ജോൺ ശങ്കരത്തിൽ, ബാബു പാറയിൽ, സഞ്ജന സുനിൽ, ജെസ്സി ഇടിക്കുള, ആനിയമ്മ എന്നിവർ യോഗത്തിൽ സംസാരിച്ചു.