ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നിര്‍ബന്ധം. ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മാസ്റ്ററിങ് നടത്തും.

കടുത്ത ധനപ്രതിസന്ധി മൂലം അര്‍ഹതയില്ലാത്തവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് കീഴിലുള്ള 52.50 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും ഏഴ് ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രതിമാസം നല്‍കുന്നതിന് 900 കോടി രൂപ ആവശ്യമാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ചെലവ് ഏകദേശം 770 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ചെലവ് ഏകദേശം 110 കോടി രൂപയുമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാട്ടുപന്നിയുടെ ആക്രമണം ; കാൽനടയാത്രക്കാരിക്ക് പരിക്ക്

0
തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്ക് പരിക്ക്. വിളപ്പിൽശാല അണമുഖത്തു മേലെ വീട്ടിൽ...

സംസ്ഥാനത്ത് മഴ ശക്തം ; വിവിധിടങ്ങളിൽ മണ്ണിടിച്ചിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും. എല്ലാ ജില്ലകളിലും...

വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന പ്രതികൾ അറസ്റ്റിൽ

0
തിരുവനന്തപുരം: പാപ്പനംകോട് വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണപ്പെടുത്തി സ്വർണവും പണവുമായി കടന്ന...

പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയരുന്നു , റാന്നിയിൽ ജാ​ഗ്രത പാലിക്കാൻ പോലീസ് നിർദേശം

0
പത്തനംതിട്ട: പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാ​ഗ്രതാ...