കോന്നിയില്‍ വീണ്ടും ബൈക്ക് അപകടം ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇളമണ്ണൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അടൂർ കണ്ണംകോട് അയ്യപ്പൻപാറ സ്വദേശി മേഘനാധ് മധു (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ കെ പി റോഡിൽ ഇളമണ്ണൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ ആയിരുന്നു അപകടം നടന്നത്. സ്‌കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ ഇന്നോവ കാർ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ യുവാവ് തെറിച്ച് പോയി സമീപത്ത് കൂടി കടന്നുപോയ ടിപ്പറിന് അടിയിലേക്ക് വീഴുകയുമായിരുന്നു. ടിപ്പറിന്റെ ടയറുകൾ യുവാവിന്റെ തലയിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.

ടിപ്പറിന് അടിയിൽ പെട്ട യുവാവിനെയും വാഹനത്തെയും ഏകദേശം നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതായും ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നോവ കാർ ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് സി സി റ്റി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തിന് ശേഷം കാർ നിർത്താതെ പോവുകയും ചെയ്തു. അടൂർ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുകൾക്ക് വിട്ടു നൽകും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...

‘ടോക്സിക്’ പ്രൊമോഷനിടെ സൗണ്ട് സിസ്റ്റവും ഫ്ലഡ്ലൈറ്റും തകർന്നുവീണ് അപകടം ; രണ്ടുപേർക്ക് പരിക്ക്

0
ഹൈദരാബാദ് : യഷ് മുഖ്യവേഷത്തിൽ എത്തുന്ന 'ടോക്സിക്' സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ...

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...