ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളില്‍ വീണ്ടും ബോംബ് ഭീഷണി. ദ്വാരകയിലെ സ്‌കൂളിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഫയര്‍ ഫോഴ്‌സ്, പോലീസ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദ്വാരകയിലെ മാക്‌സ്‌ഫോര്‍ട് സ്‌കൂളിന് ഇമെയില്‍ വഴി ബോംബ് ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് രാവിലെ സ്‌കൂള്‍ ഒഴിപ്പിച്ചു. ഇന്ന് രാവിലെ 7മണിക്കാണ് ഡല്‍ഹി ഫയര്‍ സര്‍വീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ സ്‌കൂളിലെത്തി കുട്ടികളെ ഒഴിപ്പിച്ച ശേഷമാണ് തിരച്ചില്‍ ആരംഭിച്ചത്. അതേസമയം ബുധനാഴ്ച ഡല്‍ഹിയില്‍ 50 ഓളം സ്‌കൂളുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്.

ഒരാഴ്ച്ചക്കുള്ളില്‍ ഇപ്പോള്‍ മൂന്നാം തവണയാണ് ഇത്തരത്തിലുള്ള ഭീഷണി ഉണ്ടാവുന്നത്. രാവിലെ 7.40 നും 7.42 നും ഇടക്കാണ് ഇമെയില്‍ വന്നത്. ദ്വാരകയിലെ രാഹുല്‍ മോഡല്‍ സ്‌കൂള്‍, മാക്സ് ഫോര്‍ട്ട് സ്‌കൂള്‍, മാളവ്യ നഗറിലെ എസ്‌കെവി പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവയാണ് ഇത്തരത്തില്‍ ഭീഷണി ലഭിച്ച സ്‌കൂളുകള്‍. പോലീസും ഫയര്‍ഫോഴ്സും ബോംബ് നിര്‍വീര്യസംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...