Monday, April 14, 2025 4:37 pm

കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ – കുമ്പളത്ത് ശങ്കരപ്പിള്ള ചെയർമാനായ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചെറിയ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവരുമാണ് ഇപ്പോഴത്തെ ഇരകള്‍. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറ്റവും വലിയ സഹായി ആയിരുന്നു കുമ്പളത്ത് ശങ്കരപ്പിള്ളയും ഇദ്ദേഹം ചെയര്‍മാനായുള്ള ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയും. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ഒ.ഐ.സി.സി യിൽ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടന്നത് കുമ്പളത്ത് ശങ്കരപ്പിള്ള ചെയര്‍മാന്‍ ആയതിനു ശേഷമാണ്. പുതിയ ജില്ലാ കമ്മിറ്റികളും റീജണൽ കമ്മിറ്റികളും നിലവിൽ വന്ന് കഴിഞ്ഞു. ഇനിയുള്ളത് നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പും ഗ്ലോബൽ കമ്മിറ്റി തെരഞ്ഞെടുപ്പും മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി  പ്രസിഡന്റിന്റെ കുറിമാനം ഇറങ്ങുന്നത്. ഒ.ഐ.സി.സിക്ക് പുതുജീവന്‍ നല്‍കാന്‍ അഹോരാത്രം പണിയെടുത്തവര്‍ ഇതോടെ പുറത്തായി. കടുത്ത അമര്‍ഷത്തിലാണ് പല പ്രവര്‍ത്തകരും.

ഒ.ഐ.സി.സിയുടെ ശക്തികേന്ദ്രങ്ങള്‍ ഗൾഫ് രാജ്യങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇവിടെയാണ്‌. എന്നാല്‍ അമേരിക്കയിൽ ഉള്ള ഒരു പ്രവാസിക്കാണ് ഇപ്പോള്‍ സംഘടനയുടെ ചുമതല നല്‍കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ സ്വാധീനിച്ചാണ് ഇദ്ദേഹം ഒ.ഐ.സി.സിയുടെ തലപ്പത്ത് കയറിക്കൂടിയതെന്നും പറയുന്നു. എന്തായാലും ഇതോടെ ഒ.ഐ.സി.സിയിലും ഭിന്നത തലപൊക്കും. ഒൻപത് വർഷമായി മരവിച്ചുകിടന്ന ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പുത്തന്‍ ഉണര്‍വോടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തുടക്കത്തിലെയുള്ള ഈ വെട്ടിനിരത്തല്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. തന്നെയുമല്ല കുമ്പളത്ത് ശങ്കരപ്പിള്ളയെപ്പോലെയുള്ള ഒരു മികച്ച നേതാവിനെ ഒരുകാരണവും കൂടാതെ ചെയര്‍മാന്‍ പദവിയില്‍നിന്നും ഒഴിവാക്കിയ നടപടി പ്രവര്‍ത്തകരില്‍ കടുത്ത ആത്മരോഷം ഉണ്ടാക്കിയിട്ടുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനം അടിയന്തിരമായി  പുനഃപരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. വ്യക്തി ബന്ധങ്ങൾക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ട്  മുതിര്‍ന്ന നേതാക്കൾ എടുക്കുന്ന പല തീരുമാനങ്ങളും പാർട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. പ്രവാസികൾ എന്നും പാര്‍ട്ടിയുടെ നെടുംതൂണുകളാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി പ്രവാസികളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടായാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

0
കൽപ്പറ്റ: വയനാട്ടിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ...

കോണ്‍ഗ്രസിന്‍റെ ഭരണകാലം മറന്നുപോകരുതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
യമുനാനഗര്‍: കോണ്‍ഗ്രസിന്‍റെ ഭരണകാലം മറന്നുപോകരുതെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

മുംബൈ സ്വദേശിയിൽ നിന്ന് പണം തട്ടിപ്പറിച്ച കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ

0
കോഴിക്കോട്: മുംബൈ സ്വദേശിയിൽ നിന്ന് പണം തട്ടിപ്പറിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ...

കല്ലേലിക്കാവില്‍ പത്താമുദയം മഹോത്സവത്തിന് തുടക്കം

0
പത്തനംതിട്ട: പത്തു ദിവസം നീണ്ട് നിൽക്കുന്ന മഹത്തായ പത്താമുദയ മഹോത്സവത്തിന് കോന്നി...