പത്തനംതിട്ട : വയനാട് ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്നവരുടെ വേദനയും ദുഃഖവും കേരളമൊന്നാകെ ഏറ്റെടുത്തിരിക്കുയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം കമ്മിറ്റികള്‍ മുഖേന ശേഖരിച്ച കൈത്താങ്ങ് വയനാട് ദുരിദാശ്വാസ സാമിഗ്രികളുമായി പുറപ്പെട്ട 2-ാം ഘട്ട വാഹനങ്ങളുടെ ഫ്ളാഗോഫ് കര്‍മ്മം പത്തനംതിട്ട രാജീവ് ഭവന്‍ അങ്കണത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തം കേരളത്തിന് നല്‍കുന്ന പാഠം വലുതാണെന്നും പ്രകൃതിയെ എല്ലാത്തരത്തിലും സംരക്ഷിക്കേണ്ട സര്‍ക്കാരുകളുടെയും ജനങ്ങളുടെയും ഉത്തരവാദിത്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. ഡി.സി.സി യുടെ നേതൃത്വത്തില്‍ ചെയ്യുന്ന ഇത്തരം മനുഷ്യ സ്നേഹപരമായ പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ഫ്ളാഗോഫ് കര്‍മ്മത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. ശിവദാസന്‍ നായര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, നേതാക്കളായ എ. ഷംസുദ്ദിന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, എം.ജി. കണ്ണന്‍, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, പഴകുളം ശിവദാസന്‍, സുനില്‍ എസ്. ലാല്‍, റോജി പോള്‍ ദാനിയേല്‍, റോഷന്‍ നായര്‍, ജി. രഘുനാഥ്, കെ.വി. സുരേഷ് കുമാര്‍, സിന്ധു അനില്‍, നഹാസ് പത്തനംതിട്ട, അലന്‍ ജിയോ മൈക്കിള്‍, ജെറി മാത്യു സാം, റനീസ് മുഹമ്മദ്, അജി അലക്സ്, അന്‍സര്‍ മുഹമ്മദ്, സുനില്‍ യമുന, എസ്. അഫ്സല്‍ എന്നിവര്‍ പങ്കെടുത്തു.