വൈക്കം : വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം രണ്ട് പേരെ കടിച്ചു. കടിച്ച വളർത്തു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഉടമയ്ക്കും, ബന്ധുവായ സ്ത്രീക്കുമാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് രണ്ടുപേരെയും ആക്രമിച്ച നായ പിന്നീട് ചത്തിരുന്നു. പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റ മറ്റ് 2 നായ്ക്കളിൽ ഒരെണ്ണവും ചത്തു. കഴിഞ്ഞ ദിവസം വൈക്കം തോട്ടുവക്കത്ത് ഏഴു പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
വൈക്കം വെച്ചൂരിൽ വീണ്ടും പേപ്പട്ടി ആക്രമണം ; രണ്ടുപേര്‍ക്ക് കടിയേറ്റു
RECENT NEWS
Advertisment