കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിനീത് കെ.വി. (19) ആണ് പിടിയിലായത്. ഇയാളിൽ നിന്നും മോഷ്ടിക്കപ്പെട്ട ബൈക്കും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴക്കേക്കോട്ട കോട്ടയ്ക്കകത്തെ ബാറിലെ പാർക്കിങ് സ്പേസിൽ നിന്നും ബാർ ജീവനക്കാരന്‍റെ ബൈക്ക് ആണ് പ്രതികൾ മോഷ്ടിച്ച് കടന്നത്. പേട്ട, പാൽക്കുളങ്ങര സ്വദേശി ഉണ്ണി (24 ), വൈക്കം സ്വദേശി ജിനു ബേബി (28 ) എന്നിവരെ നേരത്തെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു.

ഒന്നാം പ്രതിയായ ഉണ്ണി ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് പറഞ്ഞാണ് ഇയാൾ വാഹനവുമായി കടന്നത്. പിന്നാലെ ജിനുവിന് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെയാണ് വിനീതിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെ‌ടുത്തിയത്. വിനീതിന്‍റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ജിനു ബേബി എറണാകുളംജില്ലയിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...