Friday, July 4, 2025 8:41 pm

ആലപ്പുഴ അപകടം : ഒരാൾകൂടി മരിച്ചു ; മരണം ആറായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. എടത്വ സ്വദേശി ആൽവിനാണ് മരിച്ചത്. വണ്ടിയോടിച്ചിരുന്ന ​ഗൗരീശങ്കറിനൊപ്പം മുന്നിൽ ഇരുന്നിരുന്ന ആളാണ് ആൽവിൻ. ​​ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണം ആറായി. അതേസമയം,വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആർടിഒ കടക്കും. എന്നാൽ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി. തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് നേരത്തെ അപകടത്തിൽ മരിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...