ട്രാഫിക് സിഗ്നൽ ഇല്ലാതെ കോന്നി ട്രാഫിക് ജംഗ്ഷൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ട്രാഫിക് ജംഗ്ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാത്തത് ഗതാഗത കുറുക്കും അപകടങ്ങളും വർധിപ്പിക്കുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി സെൻട്രൽ ജംഗ്ഷനിൽ എത്തിയതിനു ശേഷമാണ് വാഹനങ്ങൾ പുനലൂർ, പത്തനംതിട്ട, പോസ്റ്റ്‌ ഓഫീസ് റോഡ്, പൂങ്കാവ് റോഡ് എന്നിവിടങ്ങളിലേക്ക് കടന്നു പോവുക. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന വാഹനങ്ങൾ അടക്കം ഇതുവഴി പോകുന്നുണ്ട്. മുൻപ് ഉണ്ടായിരുന്ന സിഗ്‌നൽ ലൈറ്റ് വാഹനം ഇടിച്ച് തകർന്നതും പുനസ്ഥാപിച്ചിട്ടില്ല. വാഹനം തിരക്ക് വർധിച്ചതോടെ പോലീസും ഹോം ഗാർഡുകളും ആണ് തിരക്ക് നിയന്ത്രിക്കുന്നത്. പലയിടത്തും എസ് പി സി കേഡേറ്റ്കളെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന പാതയിൽ തിരക്ക് വർധിക്കുമ്പോൾ വാഹനങ്ങൾ മണിക്കൂറുകളോളം കാത്ത് നിന്ന ശേഷം ആണ് നാല് റോഡുകളിലേക്കും കടന്നുപോവുക. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും ഈ തിരക്കിൽ പെട്ട് പോകാറുണ്ട്.

ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു എങ്കിൽ തിരക്കില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകുവാൻ സാധിക്കുമായിരുന്നു. സംസ്ഥാന പാത നിർമ്മാണം പൂർത്തിയായിട്ടും പലയിടത്തും ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. കോന്നി ട്രാഫിക് ജംഗ്ഷനിൽ ഇതിനോടകം നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്. കോന്നി എലിയറക്കൽ ജംഗ്ഷൻ, കോന്നി സെൻട്രൽ ജംഗ്ഷൻ, ചൈനമുക്ക് എന്നിവിടങ്ങളിൽ ആണ് പ്രധാനമായും സിഗ്‌നൽ ലൈറ്റ്കൾ വേണ്ടത്. എന്നാൽ ഈ മൂന്ന് സ്ഥലങ്ങളിലും സിഗ്നൽ ഇല്ല എന്നതാണ് വാസ്തവം. ഈ വിഷയം കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം ഉയർന്നു വന്നിരുന്നു. എന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. കോന്നി ഗ്രാമ പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ പലതും കടലാസിൽ മാത്രമായി ഒതുങ്ങി പോകുന്നു എന്നും ആക്ഷേപം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....