പത്തനംതിട്ട : ശബരിമലയെചൊല്ലി വീണ്ടും രാഷ്ട്രീയപോര്. ദേവസ്വം വകുപ്പും സർക്കാരും ചേർന്ന് പമ്പയിൽ സെപ്റ്റംബർ 20 ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെയാണ് ബി ജെ പിയും സംഘപരിവാർ സംഘടനകളും കടുത്ത നിലപാടുമായി രംഗത്തെത്തിയതോടെ ശബരിമല വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ആഗോള അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതിനുള്ള പ്രാരംഭ ആലോചന നടന്നത് ഈ മാസം ആദ്യമായിരുന്നു. സംഗമത്തിന്റെ നടത്തിപ്പിനായി മന്ത്രിമാർ, ജനപ്രതിനിധികൾ, ഭരണതലത്തിലെ പ്രമുഖ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 1000 പേരുള്ള സംഘാടക സമിതിയും നേരത്തെ രൂപീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാർ, ആന്ധ്ര, കർണ്ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നീ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിതികളായി പങ്കെടുക്കുമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം. അയ്യപ്പ ഭക്തന്മാർ ഏറ്റവും കൂടുതൽ എത്തിച്ചേരുന്നത് ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. അയ്യപ്പ സംഗമത്തിന്റെ തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാന സർക്കാർ നിലപാട് മാറ്റി. ഇടതു സർക്കാരുമായി നല്ല ബന്ധം പുലർത്തുന്ന തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മാത്രം പരിപാടിയിൽ മുഖ്യതിഥിയായി പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെന്നൈയിൽ നേരിട്ടെത്തി മുഖ്യമന്ത്രി ക്ഷണിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























