റാന്നി: ചെത്തോംകര-അത്തിക്കയം റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 83 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. നേരത്തെ റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച 5 കോടി രൂപയ്ക്ക് പുറമേയാണ് ഇത്. റാന്നിയിലെ നിന്ന് അത്തിക്കയത്തെക്കുള്ള പ്രധാന പാതയായ ഇത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് തന്നെ ആറരക്കോടി രൂപ ചിലവഴിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയിരുന്നു. എന്നാൽ റോഡിൻ്റെ വീതി കുറവും വശങ്ങളിൽ സംരക്ഷണ ഭിത്തിയില്ലാത്തതും അപാകതയായി നിലകൊണ്ടു. പല ഭാഗങ്ങളിലും കൊടും വളവുകളും ഉണ്ട്.
വീതി കുറഞ്ഞ കലുങ്കുകൾ പലതും റോഡിലേക്ക് ഇറങ്ങിയാണ് നിൽക്കുന്നത്. വലിയ വാഹന തിരക്കുള്ള പാതയിൽ ഇതൊക്കെ നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനായി നടപടി സ്വീകരിച്ചത്. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും തുക മതിയാകാതെ വന്നു.
ഈ സാഹചര്യത്തിലാണ് 83 ലക്ഷം രൂപയ്ക്ക് കൂടി ഇപ്പോൾ അനുമതി നൽകിയത്.
വസ്തു ഉടമകൾ സൗജന്യമായി ഭൂമി വിട്ടു നൽകുന്ന സ്ഥലങ്ങളിൽ റോഡ് വീതി കൂട്ടും. ഇത് കൂടാതെ വശങ്ങൾ കെട്ടി സംരക്ഷിക്കും. അപകരമായ സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കും. റോഡിൻ്റെ ടാറിങ്ങിനോട് ചേർന്നുള്ള ഭാഗങ്ങൾ ഇൻറർലോക്കുകളും ഐറിഷ് കോൺക്രീറ്റിംഗും നടത്തി കൂടുതൽ സുരക്ഷിതമാക്കും.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.