വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ്സ് എടിഎം ആയി ഉപയോഗിച്ചു: പ്രധാന മന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നാഗാലാൻഡിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്‍റെ ഭരണകാലത്ത് ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ എടിഎം ആയി ഉപയോഗിച്ചു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള മുഴുവൻ പണവും കോൺഗ്രസ് കവർന്നു. അക്കാലത്ത് നാഗാലാൻഡിൽ രാഷ്ട്രീയ അസ്ഥിരത നിലനിന്നുരുന്നതായും നേതാക്കൾ ഡൽഹിയിലിരുന്ന് നാഗാലാൻഡിൽ റിമോട്ട് കോൺട്രോളിങ് നടത്തുകയായിരുന്നെന്നും മോദി ആരോപിച്ചു. ചുമുകെഡിമ ജില്ലയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

‘സമാധാനം, പുരോഗതി, സമൃദ്ധി,’ എന്നതാണ് നാഗാലാന്ഡിന് വേണ്ടി ബിജെപി ഉയർത്തുന്ന മുദ്രാവാക്യം. അതുകൊണ്ടാണ് ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വർധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 1958ലെ സായുധ സേന (പ്രത്യേക അധികാരം) നിയമം സംസ്ഥാനത്ത് നിന്ന് പൂർണമായും പിൻവലിച്ച് നാഗാലാൻഡിൽ ശാശ്വത സമാധാനം കൊണ്ടുവരാനാണ് എൻഡിഎ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“സാങ്കേതികവിദ്യയുടെ സഹായത്തോടെ ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അഴിമതി തടഞ്ഞു. പ്രധാനമന്ത്രി കിസാൻ സമൻ നിധി പദ്ധതി പ്രകാരം ജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ലഭിക്കുന്നു” എന്നും അദ്ദേഹംപറഞ്ഞു. “കൊഹിമയെ റെയിൽവേയുമായി ബന്ധിപ്പിക്കുന്ന നിർമാണ പദ്ധതി സർക്കാരിന്‍റെ അഭിമാന പദ്ധതികളിൽ ഒന്നാണ്. ടൂറിസം മുതൽ ടെക്നോളജി, സ്പോർട്സ് തുടങ്ങി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും സർക്കാർ നാഗാലാൻഡിലെ യുവാക്കളെ സഹായിക്കുന്നു. വർഷങ്ങൾക്ക് ശേഷം ത്രിപുരയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതിന് കാരണം ബിജെപി സർക്കാരാണെന്നും” അദ്ദേഹം പറഞ്ഞു.

റാലിക്ക് മുന്നോടിയായി നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ദിമാപൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയും എൻഡിപിപിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപീകരിച്ചു. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കഴിഞ്ഞ ഒരാഴ്ചയായി നാഗാലാൻഡിൽ തിരഞ്ഞെടുപ്പ് റാലികളിൽ സജീവമാണ്. 60 അംഗ നിയമസഭയിലെ എല്ലാ സീറ്റുകളിലും ബിജെപി-എൻഡിപിപി സഖ്യം മത്സരിക്കുന്നുണ്ട്. 2018ലെ തിരഞ്ഞെടുപ്പിലും ബിജെപിയും നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) സംയുക്തമായിട്ടാണ് മത്സരിച്ചത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...