സംസ്ഥാന പാത നിർമ്മാണം : ഗതാഗത നിയന്ത്രണം പാളുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാരൂർ പാലം ഭാഗത്ത് വാഹനങ്ങൾ നിയന്ത്രിക്കുവാൻ കഴിയാത്തത് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു. പ്രവർത്തി ദിനങ്ങളിൽ ഏറെ തിരക്കുള്ള സമയമായ രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്. ഗതാഗത നിയന്ത്രത്തിനായി നിയോഗിച്ചിരിക്കുന്ന ആളുകൾ ഒരു ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മാത്രം ഏറെ നേരം കയറ്റി വിടുകയും മറുഭാഗത്തെ വാഹന നിയന്ത്രണം ശ്രദ്ധിക്കാതെ വരുകയും ചെയ്യുമ്പോൾ ആണ് ഗതാഗത കുരുക്ക് ഉണ്ടാകുന്നത് എന്ന് യാത്രക്കാർ പറയുന്നു.

സംസ്ഥാന പാതയിൽ മാരൂർ പാലം ഭാഗത്ത് പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് മുന്നോട് പോകുന്നത്. ഈ ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടായാൽ കോന്നി നഗരത്തിൽ വരെ വാഹനങ്ങൾ ചലിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകുന്നത്. മിനിറ്റിൽ നൂറുകണക്കിന് വാഹനങ്ങൾ ആണ് കോന്നി നഗരത്തിൽ കൂടി കടന്നുപോകുന്നത്. കോന്നിയിൽ ദിനം പ്രതി ഉണ്ടാകുന്ന ഗതാഗത കുരുക്കിൽ ആംബുലൻസുകൾ അടക്കം അകപ്പെടുന്നത് പതിവായി മാറുന്നതും സ്ഥിരം കാഴ്ചയാണ്. മാരൂർ പാലം ഭാഗത്ത് പാലത്തിന്‍റെ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീണ്ടുപോകുന്നതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വാഹനങ്ങൾ കുരുക്കിൽ അകപെടുമ്പോൾ യാത്രക്കാർ തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നതും ഇവിടെ പതിവായി മാറിയിരിക്കുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്

0
മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ്...

കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കൊച്ചിക്ക് പുറമെ കോഴിക്കോടും ക്രൂയിസ് ടെർമിനൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി...