മലപ്പുറം: ജില്ലയിലെ സബ് ആര്‍.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തും. തട്ടിപ്പിന്റെ വ്യാപ്തിയും ഇതിന് പിന്നിലെ ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പുറത്തുകൊണ്ടുവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചത്. സബ് ആര്‍.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്ത് അര്‍ഹതയില്ലാത്തവര്‍ക്കും മുന്‍പ് ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സ് ഉണ്ടാക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































