കൊച്ചി : ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത മോൻസൺ മാവുങ്കലിന്റെ വീട്ടിൽ കവർച്ച നടന്നതായി പരാതി നൽകി മകൻ മനസ് മോൻസൺ. പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത കലൂരിലെ വീട്ടിൽ മോഷണം നടന്നതായാണ് പരാതി. എറണാകുളം നോർത്ത് പൊലീസിലാണ് മനസ് മോൻസൺ പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു.
അതേസമയം , ഈ വർഷം മാർച്ച് നാലിന് പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കൽ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ രണ്ടാം പ്രതിയായിരുന്നു. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നത്.