Thursday, August 29, 2024 1:30 pm

വർണ്ണ നൂലിൽ ചിത്രം നെയ്ത് ഡോ. റെധ സലിം ഗിന്നസ് റിക്കാർഡ് നേടി

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഒന്നിലധികം നിറങ്ങളിലുള്ള ത്രെഡുകൾ ഉപയോഗിച്ച് ഏറ്റവും വലിയ പിൻ ആൻഡ് ത്രെഡ് ആർട്ട് നിർമ്മിച്ചതിന് ഇറാഖ് സ്വദേശി ഡോ. റെധ സലിം ഹസൻ ഗിന്നസ് നേടി. 2023 ഒക്ടോബർ 22-ന് ഇറാഖിലെ കർബലയിൽ ആണ് 13.3 m² (142 ft² 20149.96 in²) വലിപ്പമുള്ള ചിത്രം നെയ്തത്. 26 വയസ് പ്രായമുള്ള ദന്തഡോക്ടറായ റെധ സലിം അടുത്തിടെ വംശീയ വിദ്വേഷത്തിന് വിധേയനായ റയൽ മാഡ്രിഡിന്റെയും ബ്രസീലിയൻ ദേശീയ ടീമിന്റെയും കളിക്കാരനായ വിനീഷ്യസ് ജൂനിയറിനെതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിപരമായ നേട്ടം എന്ന നിലയിലുമാണ് ഈ റെക്കോർഡ് നേടിയത്. ഇറാഖിലെ തന്നെ സയീദ് ഹ്വൈദിയുടെ 7.3 m² (78 ft² 83 in²) എന്ന റിക്കാർഡാണ് റെധ സലിം തകർത്തത്. ഈ റിക്കാർഡ് നേട്ടത്തിന് പിറകിൽ ഒരു ഇന്ത്യൻ ബന്ധവുമുണ്ട്. പീരുമേട് സ്വദേശിയായ ഗിന്നസ് സുനിൽ ജോസഫാണ് റെധ സലിമിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകിയത്. സർട്ടിഫിക്കറ്റ് നേട്ടം ആദ്യം സുനില്‍ ജോസഫിനെ അറിയിച്ച് തന്റെ നന്ദിയും റെധ സലിം രേഖപ്പെടുത്തി. ഇറാഖിലെ കർബലയിലെ സലിം- ചാമല ദമ്പതികളുടെ മകനാണ് ഡോ. റെധ സലിം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shanthi--up
shilpa-2
WhatsAppImage2022-07-31at72836PM
silpa-up
life-line
previous arrow
next arrow

FEATURED

ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരന് ദാരുണാന്ത്യം

0
ചേർത്തല: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നാദസ്വര കലാകാരൻ മരിച്ചു. ചേർത്തല പള്ളിപ്പുറം...

ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ

0
ദില്ലി : ടെലിഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ....

കാഫിർ സ്ക്രീൻഷോട്ട് : വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

0
കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ...

ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം അംഗീകരിക്കാതെ കെകെ ശൈലജ...

0
തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ രാജി...