പന്തല്ലൂരിന് സമീപം വീണ്ടും പുലിയുടെ ആക്രമണം ; യുവതിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പന്തല്ലൂർ: പന്തല്ലൂരിന് സമീപം വീണ്ടും പുലിയുടെ ആക്രമണം. ഗൂഡല്ലൂർ പടച്ചേരിയിൽ ഇരുത്തി മൂന്നുകാരിയെ വീടിനുമുന്നിൽ നിന്നാണ് പുലി ആക്രമിച്ചത്. യുവതിയെ ഗൂഢലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തല്ലൂരിൽ ഇന്നലെ മൂന്നുവയസ്സുകാരിയെ ആക്രമിച്ച് കൊന്നതിന് പിന്നാലെയാണ് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ പ്രദേശത്ത് റോഡടക്കം ഉപരോധിച്ച് പ്രതിഷേധത്തിലാണ്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രഖ്യാപിച്ചു. നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് ആദിവാസി യുവതിയെ പുലി ആക്രമിച്ചത്. കുഞ്ഞിനെ കൊന്ന പുലി തന്നെയാണ് ഇതെന്നാണ് നാട്ടുകാരുടെ നിഗമനം. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന മൂന്ന് വയസ്സുകാരിയെ വയസ്സുകാരിയെ ആണ് കഴിഞ്ഞ ദിവസം പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു ; സെപ്റ്റംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട്...

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം ; 11 , 12 തീയതികളിലായി എട്ട് ജില്ലകളിൽ...

0
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ബംഗാൾ ഉൾക്കടലിനും...

ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ മനുഷ്യത്വ രഹിതമായി പെരുമാറിയ അധ്യാപികയ്ക്ക് നേരെ...

0
കുന്നോത്ത്: സോഡിയം കുറഞ്ഞ് ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയ്ക്കെതിരെ...

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...