Saturday, April 5, 2025 9:29 pm

യുപിയിൽ വീണ്ടും ചെന്നായ ആക്രമണം ; അഞ്ച് വയസ്സുകാരിയ്ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ലക്നൗ: യുപിയിൽ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തിൽ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. ഒന്നര മാസത്തിനിടയിൽ പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, നരഭോജി ചെന്നായക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നായ വേട്ട തുടരുകയാണ്. ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ 9 പേരാണ് ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ രണ്ട് ചെന്നായകൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്. “ചെന്നായകൾ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതു കൊണ്ട് വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച്, മനുഷ്യന്റേതിന് സമാനമായ ഗന്ധം ഉണ്ടാക്കുകയാണ്. ചെന്നായകളെ കെണികൾക്ക് സമീപത്തേക്ക് ആക‍ർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു”  ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിങ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അംബേദ്കർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ നിയമ പോരാട്ടം തുടരുമെന്ന് എസ്എഫ്ഐ

0
ഡൽഹി: ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത അധികൃതർക്കെതിരെ നിയമ...

ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍

0
കുട്ടനാട്: ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍....

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി ; ബിജെപി നേതാവിനെതിരെ കേസ്

0
കോഴിക്കോട്: ഡോ.ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി നടത്തിയ ബിജെപി നേതാവിനെതിരെ കേസ്....

ലഹരിയിൽ നിന്നും മോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ

0
താനൂർ: ലഹരിയിൽ നിന്നും മോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് പോലീസ് സ്റ്റേഷനിൽ....