കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ മനസിലാക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അധ്യക്ഷ പ്രഖ്യാപനം നടന്ന ഉടന്‍ എന്നോട് ഡിസിസി ഓഫീസിലേക്ക് വരാന്‍ പറഞ്ഞു. ഞാന്‍ ചെന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു. മധുരം തന്നു. തിരുവനന്തപുരത്ത് പ്രസംഗത്തിന്റെ സമയത്തും എന്നെ കെട്ടിപ്പിടിച്ചു.

എന്റെ തലയില്‍ തൊട്ട് അനുഗ്രഹിച്ചു. ഇതിനു മുന്‍പ്, എന്റെ പേര് ഉള്‍പ്പടെയുള്ള മാധ്യമ വാര്‍ത്ത വന്നപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. താനാണ് വരുന്നതെങ്കില്‍ തലയില്‍ തൊട്ടനുഗ്രഹിക്കുമെന്ന് പറഞ്ഞിരുന്നു. സണ്ണി ജോസഫ് എനിക്ക് സഹോദരന്‍ ആണെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. കെ സുധാകരനെ ജേഷ്ഠസഹോദരന്‍ എന്നാണ് ചാര്‍ജ് എടുക്കല്‍ ചടങ്ങില്‍ ഞാന്‍ വിശേഷിപ്പിച്ചത്. അദ്ദേഹവും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഉയര്‍ന്ന ഫോറത്തിന്റെ അംഗമാണ്. അവരെയെല്ലാം അംഗീകരിച്ചും ആശയവിനിമയം നടത്തിയും ഞങ്ങള്‍ ഒുമിച്ചു മുന്നോട്ട് പോകും – അദ്ദേഹം വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി നാളെ കോഴിക്കോട്ടെത്തും ; വൻ സുരക്ഷാ ക്രമീകരണങ്ങൾ

0
കോഴിക്കോട് : മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരവും...

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...