Friday, May 9, 2025 9:26 pm

ബജറ്റ് കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരം ; എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തെ എങ്ങനെ ശക്തമാക്കാം എന്നതിനുള്ള ഉത്തരമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബജറ്റ് എല്ലാ മേഖലയെയും സ്പർശിച്ചു. കേരളത്തെ വികസന പാതയിലേക്ക് നയിക്കാൻ സഹായിക്കുമെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൂലമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം എല്ലാ മേഖലയിലും കുതിച്ചുയരുകയാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടുകൾക്കിടയിലും സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന ബജറ്റാണ് കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ക്ഷേമ പെൻഷൻ വിഷയത്തിൽ പ്രതിപക്ഷ വിമർശനത്തിനും അദ്ദേഹം മറുപടി നൽകി.

24 മാസം ക്ഷേമപെൻഷൻ കുടിശ്ശിക വരുത്തിയവരാണ് വിമർശിക്കുന്നത്. അവർ നൽകിയിരുന്ന 600 രൂപ 1600 ആക്കി ഉയർത്തി നൽകി. ക്ഷേമ പെൻഷൻ 1600ൽ നിന്ന് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. കേന്ദ്ര നിലപാട് കൊണ്ടാണ് ഇപ്പോൾ വർദ്ധിപ്പിക്കാൻ കഴിയാത്തത്. കേരളത്തിലെ ജനങ്ങൾക്ക് എന്ത് കിട്ടാതിരിക്കുന്നു എന്ന കാര്യമാണ് പ്രതിപക്ഷം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ പിന്തുണക്കുന്നു. പ്രതിപക്ഷം കേന്ദ്രത്തിനൊപ്പം നിന്ന് കേരളത്തിലെ ഇടതുമുന്നണിക്കെതിരെ സമരം ചെയ്യുന്നവരാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. കേരളത്തിൽ പൊതു ശത്രു സിപിഐഎം മാത്രമാണെന്നും എം.വി ഗോവിന്ദൻ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ...

പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവികളുമായി ഉന്നതതല യോഗം നടക്കുന്നു

0
ഡൽഹി: പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്...

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി...

ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി

0
ദില്ലി: ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. രണ്ട് തവണയാണ്...