കോന്നി : കോന്നി പ്രമാടത്ത് അന്തി പച്ച ആരംഭിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെയും മത്സ്യഫെഡിൻ്റെ തീരത്തു നിന്നും മാർക്കറ്റിലേക്ക് പദ്ധതിയുടെ ഭാഗമായി മത്സ്യതൊഴിലാളികളിൽ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനു വേണ്ടി ഫിഷട്ടേറിയൻ മൊബൈൽ മാർട്ട് പ്രമാടം പഞ്ചായത്തിൽ പൂങ്കാവിൽ ആരംഭിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനിത്ത് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ആദ്യവില്പന നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന രാജൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അമൃത സജയൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ എം മോഹനൻ നായർ, രാജി സി ബാബു, ജി ഹരികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ വാഴവിള അച്ചുതൻ നായർ ,ലിജശിവ പ്രകാശ്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു അനിൽ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ബോർഡ് അംഗം ജി രാമദാസ് സ്വാഗതവും, ആലപ്പുഴ ജില്ലാ മാനേജർ ബി ഷാനവാസ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.