കോന്നിയുടെ വിനോദ സഞ്ചാര മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കും ; മന്ത്രി എ കെ ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ വിനോദ സഞ്ചാര മേഖലയിൽ വിവിധ പദ്ധതികൾ കാലക്രമേണ നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.കോന്നിയിലെ ടൂറിസം വികസനത്തിൽ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അധികം താമസിയാതെ കോന്നിയിൽ ഒരു ശില്പ ശാല സംഘടിപ്പിക്കും.ഈ ശില്പശാലയിൽ ഉരുത്തിരിയുന്ന വിഷയങ്ങളും അഭിപ്രായങ്ങളും സമന്വയിപ്പിച്ചായിരിക്കും കോന്നിയുടെ വിനോദ സഞ്ചാര മേഖലയിൽ പുതിയ മാറ്റങ്ങൾ വരുത്തുവാൻ പോകുന്നത്.

ശില്പശാല സംഘടിപ്പിച്ച് നടപ്പാക്കാന് പോകുന്ന പദ്ധതികൾക്കു രൂപം നൽകിയ ശേഷം മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും ഇത് കോന്നിയിൽ നടപ്പാക്കുന്നത്.കൂടാതെ കോന്നി ആനത്താവളത്തിൽ പ്രവർത്തന സമയം നീട്ടുന്നത് സംബന്ധിച്ചും ആലോചിക്കും. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ ബാംബൂ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഇതുവരെ തുറന്ന് നൽകുവാൻ കഴിഞ്ഞില്ല. ബാംബൂ കോർപ്പറേഷൻ ഈ കെട്ടിടം നിർമ്മാണം പൂർത്തിയാക്കി വനം വകുപ്പിന് കൈമാറാത്തത് കൊണ്ടാണ് കെട്ടിടം ഉദ്ഘാടനം വൈകുന്നതെന്നും വനം മന്ത്രി പറഞ്ഞു.

അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.സി സി എഫ് സഞ്ജയൻ കുമാർ,കോന്നി ഡി എഫ് ഓ ആയുഷ് കുമാർ മോറി,കോന്നി റേഞ്ച് ഓഫീസർ റ്റി അജികുമാർ,കെ എഫ് ഡി സി ചെയർപേഴ്സൺ ലതിക സുഭാഷ്,തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡൻറ് കെ കുട്ടപ്പൻ, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പത്മഗിരീഷ്,സന്തോഷ് സൗപർണിക,ബൈജു മാത്യു,ഷിബു തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കുട്ടവഞ്ചി സവാരി നടത്തിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പിൽ എതിരാളികളെ മാത്രമല്ല ‘പാമ്പുകളെയും’ പേടിക്കണം; മൈതാനത്തെ പുതിയ വില്ലനെച്ചൊല്ലി വൻ ആശങ്കയിൽ താരങ്ങൾ!

0
വാഷിങ്ടണ്‍: മത്സരങ്ങളിലെ തന്ത്രങ്ങളെയും മാത്രമല്ല, പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന പാമ്പിനെയും പേടിക്കേണ്ട നിലയിലാണ്...

അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷന് പുറത്ത്...

0
ജയ്പുർ: കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...