പത്തനംതിട്ട : ചിറ്റാർ 86 ഡെൽറ്റപ്പടി ഭാഗത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതവും കൃഷിയും നശിപ്പിക്കുന്ന കാട്ടാന ശല്യം ഒഴിവാക്കുന്നതിന് ക്രിയാത്മകമായ നടപടി ഉടനടി വേണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു. സീതത്തോട് ചിറ്റാർ റോഡിലെ ആനകളുടെ നിത്യ സാന്നിധ്യം ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് തടസ്സമാകുന്ന അവസ്ഥയാണ്. അടിയന്തിര സാഹചര്യത്തിൽ ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്തുള്ളവരുടെ രാത്രികാല യാത്ര ദുരിതത്തിലായിരിക്കുകയാണ്. കക്കാട്ടാർ നീന്തി കടന്നുവരുന്ന കൊമ്പനാനകൾ സൃഷ്ടിക്കുന്ന പ്രശ്നം പ്രദേശത്തെ ജനങ്ങളെ ആകെ ഭയചിത്തരാക്കിയിരിക്കുകയാണ്. ആനകൾ നദി നീന്തി കടന്നു വന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥക്ക് അടിയന്തരമായി പരിഹാരം ഉണ്ടാവണമെന്ന് റാന്നി ഡിഎഫ് ഓയോട് എംപി ആവശ്യപ്പെട്ടു. കാട്ടു മൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്തുവാനുള്ള ചുമതല ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിനാണ്. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകരമായ അവസ്ഥയാണ്. ഇനിയും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഈ അനാസ്ഥ തുടർന്നാൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1