എൽഐസി ഏജന്റ്മാരുടെ കമ്മീഷൻ വർധിപ്പിക്കണം : ജോർജ് മാമ്മൻ കൊണ്ടൂർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എൽഐസി ഏജന്റ്മാരുടെ കമ്മീഷൻ അടിയന്തരമായും വർധിപ്പിച്ച് ഏജന്റ്മാരുടെ പ്രശ്നം പരിഹരിക്കണം എന്ന് എൽഐസി ഏജന്റ്സ് ഫെഡറേഷൻ അഖിലേന്ത്യ ഉപാധ്യക്ഷൻ ജോർജ് മാമ്മൻ കൊണ്ടൂർ. ഐ ആർ ഡി എ ചെയർമാനോടും എൽ ഐ സി മാനേജ്മെന്റിനോടും ആവിശ്യപെട്ടു. 1956 ൽ എൽ ഐ സി ആരംഭിച്ച കാലം മുതൽ നൽകിയ കമ്മീഷൻ മാത്രമാണ് നാളിതുവരെ തുടർന്നത്. എൽ ഐ സി 2024 ഒക്ടോബർ 1 മുതൽ ഏജന്റ്മാരുടെ കമ്മീഷൻ വെട്ടികുറച്ചു. എൽ ഐ സിയുടെ നട്ടെല്ല് എപ്പോഴും ഏജന്റ്സ് സമൂഹമാണ്. കേവലം 5 കോടിയിൽ നിന്ന് 53 ലക്ഷം കോടിയിലേക്ക് ഈ പ്രസ്ഥാനത്തെ വളർത്തി വലുതാക്കിയത് എൽ ഐ സി ഏജന്റ്മാരാണ് എന്ന് എൽഐസി ഏജന്റ്മാരും ഐആർഡിഎയും ഓർക്കണമെന്ന് ജോർജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു. വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് തിരുവല്ലയിൽ എൽഐസി ഏജൻ്റ്സ് ഫെഡറേഷൻ മേഖലയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ്‌ കെ ആർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ കൂത്തപ്പള്ളി, ട്രഷറാർ സി വിജു കുമാർ, ബിജു ലെങ്കാഗിരി, സുജ ശമുവേൽ, എലിസബേത് ജേക്കബ്, രതീഷ് ബാബു, സുരേഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

0
കൊച്ചി: കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....