ശുചിമുറിയിൽ കയറി ജനൽപ്പാളിയിളക്കി ; പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതി ചാടിപ്പോയി. ഇന്നലെ രാത്രി 8.15 ഓടെയാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിയാണ് ചാടിപ്പോയത്. ശുചിമുറിയില്‍ പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. പ്രതി ഹദിയുള്ള ഖാനാണ് ശുചിമുറിയുടെ ജനല്‍ വഴി രക്ഷപ്പെട്ടത്. കൃത്യമായി രേഖകളില്ലാതെ താമസിച്ചതിന് പിടികൂടിയ പ്രതികളില്‍ ഒരാളാണ് ഹദിയുള്ള.

വിരലടയാളമെടുക്കുന്നതിനിടെ മൂത്രമൊഴിക്കാന്‍ പോകണമെന്നാവശ്യപ്പെട്ട് ഇയാള്‍ ശുചിമുറിയില്‍ കയറുകയും ജനല്‍പ്പാളിയിളക്കി രക്ഷപ്പെടുകയുമായിരുന്നു. ശുചിമുറിയിലേക്ക് കയറിയ ഹദിയുള്ള തിരിച്ചിറങ്ങാതായതോടെയാണ് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ശുചിമുറിയുടെ ജനല്‍പ്പാളി ഇളക്കിമാറ്റിയതായി കണ്ടത്. ഗുരുതരസുരക്ഷാവീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെട്ട പ്രതിക്കായി നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഡാക്കിന് പ്രത്യേക പദവി നൽകാൻ കേന്ദ്രം

0
ന്യൂഡൽഹി: ലഡാക്കിന് പ്രത്യേക ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനുള്ള നിർണായക നീക്കവുമായി...

ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും എം എ ബേബി

0
തിരുവനന്തപുരം: ഇഡിക്ക് രാഷ്ട്രീയലക്ഷ്യമാണെന്നും ഇഡിയെ പേടിച്ച് സിപിഎമ്മുകാർ ബിജെപിയിൽ ചേരില്ലെന്നും സിപിഎം...

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....