Monday, May 6, 2024 7:01 am

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ എത്തി ധരിപ്പിച്ചു. ജീവനക്കാരുടെ പണിമുടക്ക് സമരം അടക്കം ചൂണ്ടിക്കാട്ടിയ ആന്‍റണി രാജു ശമ്പളം നല്‍കാനുള്ള പണം മാനേജ്മെന്‍റ് തന്നെ കണ്ടെത്തട്ടെ എന്ന നിലപാട് കൂടിക്കാഴ്ച്ചയിലും ആവര്‍ത്തിച്ചു. എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ ഉതകും വിധം സമഗ്രമായ പ്രശ്‍ന പരിഹാര പദ്ധതി വേണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ശമ്പള പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നാണ് ഭരണാനുകൂല സംഘടനകളായ സിഐടിയുവിന്റെയും എഐടിയുസിയുടെയും നിലപാട്. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട ഐഎന്‍ടിയുസി ശമ്പളം നല്‍കാനാവാത്തത് സര്‍ക്കാരിന്‍റെ പരാജയമാണെന്ന് കുറ്റപ്പെടുത്തി. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നാളെ ട്രാന്‍സ്പോര്‍ട്ട് ഭവനിലും യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ ; 93 മണ്ഡലങ്ങളിൽ ജനം വിധിയെഴുതും

0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ. 93 മണ്ഡലങ്ങൾ നാളെ...

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

0
ന്യൂഡല്‍ഹി: ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ...

സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്....

കള്ളക്കടൽ ഭീഷണി : കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട് ; ‘ബീച്ചിലേക്കുള്ള യാത്രയും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള...