കണ്ണൂര്‍: ആന്തുര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയ്ക്ക് ക്ലീന്‍ ചിറ്റ്. ആന്തൂരിലെ വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ശ്യാമളയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കേസിന്‍റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. ശ്യാമളയെ കൂടാതെ നഗരസഭാ സെക്രട്ടറി, ടെക്നിക്കല്‍ എന്‍ജിനിയര്‍ എന്നിവര്‍ക്കും ക്ലീന്‍ ചിറ്റ് ആണ്.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താതെയാണ് പോലീസ് കേസ് അവസാനിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രശ്നങ്ങളുമാകാം സാജന്‍ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ആതമഹത്യയില്‍ നഗരസഭയ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും, പി.കെ ശ്യാമളയ്ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്നും ആണ് പോലീസ് റിപ്പോര്‍ട്ട്. പ്രവാസിയായ സാജന്‍ 15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്.