Tuesday, April 15, 2025 4:01 pm

റാഗിപ്പൊടി കൊണ്ട് ആന്റി ഏജിംഗ് ക്രീം

For full experience, Download our mobile application:
Get it on Google Play

ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ വേണ്ടി പല വഴികളും തേടുന്നവര്‍ ധാരാളമാണ്. പ്രായമായാലും പ്രായക്കുറവെന്ന് കേള്‍ക്കാനാകും പലര്‍ക്കും താല്‍പര്യം. ഇതിനായി കയ്യില്‍ കിട്ടുന്ന ക്രീമുകളും വില കൂടിയ ട്രീറ്റ്‌മെന്റുകളുമെല്ലാംതന്നെ പരീക്ഷിയ്ക്കുന്നവര്‍ ധാരാളമാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍, പെട്ടെന്ന് പ്രായം തോന്നിപ്പിയ്ക്കാന്‍ പല ഘടകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കുന്നു. ഇതില്‍ നാം കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ വ്യായാമവും ജീവിതചര്യകളും വരെ ഉള്‍പ്പെടുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കും. ചര്‍മത്തില്‍ ചുളിവുകളും വരകളും വരും. ചര്‍മം അയഞ്ഞ് തൂങ്ങും. ഇതുപോലെ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍, ഉറക്കക്കുറവ്, സ്‌ട്രെസ്, മദ്യപാന, പുകവലി, ഡ്രഗ്‌സ് ശീലങ്ങള്‍, ചര്‍മത്തില്‍ പ്രയോഗിയ്ക്കുന്ന ക്രീമുകള്‍ തുടങ്ങിയ പല ഘടകങ്ങളും ചര്‍മത്തിന്റെ പ്രായക്കൂടുതലും പ്രായക്കുറവും തീരുമാനിയ്ക്കുന്നു. ചര്‍മത്തിന് പ്രായക്കുറവിന് സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. തികച്ചും പ്രകൃതിദത്തമായ ഇത്തരം വഴികള്‍ പരീക്ഷിയ്ക്കുന്നത് ഒന്നല്ല, ഒരുപിടി ഗുണങ്ങള്‍ നല്‍കുന്നു. ഇത്തരത്തിലെ ഒരു ആന്റിഏജിംഗ് ക്രീമിനെ കുറിച്ചറിയാം. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, തികച്ചും സ്വഭാവികഗുണം നല്‍കുന്ന ഒന്ന്.

ഇതിന് വേണ്ട പ്രധാന ചേരുവ റാഗിപ്പൊടിയാണ്. ഇതിനൊപ്പം കറ്റാര്‍ വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കൂടി വേണം. റാഗിയ്ക്ക് ആരോഗ്യ, ഔഷധ ഗുണങ്ങള്‍ ഏറെയാണ്. റാഗിപ്പൊടി ചേര്‍ത്തിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ നല്ലപോലെ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ മുഖത്തെ കുരുക്കള്‍ നീക്കം ചെയ്യാനും ഇത് ചര്‍മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും മരുന്നാക്കി ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. കഴിയ്ക്കുന്നതും പായ്ക്കായി പുരട്ടുന്നതുമെല്ലാം തന്നെ ഏറെ ഗുണം നല്‍കുന്നു. റാഗിയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കൊളാജന്‍ ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. അയഞ്ഞ മുഖചര്‍മത്തിന് ഇറുക്കം നല്‍കുന്നു.

മുടിയുടെയും ചര്‍മ്മത്തിന്റെയുമൊക്കെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന പ്രകൃതിദത്ത മരുന്നാണ് കറ്റാര്‍വാഴ. നിറം മുതല്‍ നല്ല ചര്‍മം വരെ ഇതില്‍ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് കറ്റാർ വാഴ. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചര്‍മവും മാര്‍ദവമുള്ള ചര്‍മവുമെല്ലാം മറ്റു ഗുണങ്ങളാണ്. തികച്ചും ശുദ്ധമായ ഒന്നാണിത്. മുഖത്തെ പാടുകളും കരിവാളിപ്പും മാറ്റാന്‍ കറ്റാര്‍വാഴ ഉപയോഗിക്കാം. ഇതു കൊണ്ടുതന്നെ ചര്‍മ സംരക്ഷണത്തിന് മികച്ചതും. ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ.കറ്റാര്‍വാഴയുടെ ജെല്‍ നേരിട്ടും അല്ലാതെയും മുഖത്ത് തേയ്ക്കുന്നത് പലതരത്തിലുള്ള ഗുണങ്ങള്‍ നല്‍കാറുണ്ട്. വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക മരുന്നാണ് കറ്റാര്‍വാഴ.

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുടെ കലവറയാണ് വിറ്റാമിൻ ഇ. അതുകൊണ്ടുതന്നെ ഇത് ചർമത്തിൽ ഉപയോഗിക്കുന്നത് ഉപയോഗിക്കുന്നത് വഴി പല പ്രയോജനങ്ങളും ലഭിയ്ക്കുന്നു. സൂര്യപ്രകാശം, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം ഇത് നൽകുന്നു. വീട്ടിൽ തന്നെ തയാറാക്കുന്ന മാസ്കുകൾ ആയാലും അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങുന്ന മാസ്കുകൾ ആയാലും ഇതിൽ ഇവ ചേർത്താൽ ഒരുപോലെ അതിൻ്റെ ഗുണങ്ങൾ ഇരട്ടിയാവും. ഇത് കൊളാജന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കാന്‍ പ്രയോജനപ്രദമാകുകയും ചെയ്യും. ഈ പായ്ക്ക് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. ഇതിനായി നല്ല ശുദ്ധമായ റാഗിപ്പൊടി എടുക്കാം. ഇതല്ലെങ്കില്‍ റാഗി കുതിര്‍ത്ത് അരച്ചെടുക്കാം. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ ചേര്‍ക്കാം. ഇത് നല്ലതുപോലെ ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കാം. ഇത് മുഖം കഴുകി തുടച്ച ശേഷം ചെറിയ ഈര്‍പ്പത്തോടെ തന്നെ മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഈ പായ്ക്ക് പ്രയോഗിയ്ക്കുന്നത് കാര്യമായ ഗുണം നല്‍കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോവിഡിനു ശേഷമുള്ള മരണ നിരക്ക് വർധന, ആശങ്ക പരിഹരിക്കണം ; ഏബ്രഹാം വാഴയിൽ

0
പത്തനംതിട്ട : കോവിഡിനു ശേഷം മരണനിരക്ക് ക്രമാതീതമായി വർധിക്കുന്നതിലുള്ള ജനങ്ങളുടെ...

സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS...

പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന് പരാതി

0
കീക്കൊഴൂർ : പുതമൺ പാലം പണി നിർമാണം നീളുന്നുവെന്ന്...

മാസപ്പടി കേസ് ; എസ്എഫ്ഐഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് കൈമാറി

0
എറണാകുളം : മാസപ്പടിക്കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം എൻഫോഴ്സ്മെന്‍റ്...