കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ വെള്ളാട്ട് തോട്ടിൽ കണ്ടെത്തിയതിൽ ദുരൂഹത ഏറെ. തിരുവനന്തപുരം പാറശാല സ്വദേശി രാജേന്ദ്ര(52)നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോന്നിയിൽ മേസ്തിരി ജോലി ചെയ്തുവന്നിരുന്ന ആളാണ്‌ അദ്ദേഹം. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാതിരുന്നതും മൃതദേഹം ഒരു വശത്തേക്ക് ചരിഞ്ഞ് വെള്ളത്തിൽ കിടന്നിരുന്നതുമെല്ലാം മരണത്തിൽ ദുരൂഹത ജനിപ്പിക്കുന്നു. മാത്രമല്ല ഈ ഭാഗത്ത് സി സി റ്റി വി ദൃശ്യങ്ങൾ ഇല്ലാതിരുന്നതും അന്വേഷണത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഇയാൾ എങ്ങനെ ഇവിടെ എത്തിയെന്ന ചോദ്യം ഇനിയും അവശേഷിക്കുകയാണ്. സംഭവത്തിന്റെ ചുരുൾ അഴിക്കുവാൻ കോന്നിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ സി സി റ്റി വി ദൃശ്യങ്ങൾ കോന്നി പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ രാജേന്ദ്രനെ കാണാനില്ലായിരുന്നു. ഇതിൽ അന്വേഷണം നടന്ന് വരുമ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത്. കോന്നി നഗരത്തിൽ ഗ്രാമ പഞ്ചായത്ത്‌ ക്യാമറകൾ സ്ഥാപിച്ചിട്ടും ഇവയൊന്നും പ്രവർത്തന ക്ഷമമല്ലാത്തത് കോന്നിയിൽ നടക്കുന്ന അപകടകൾക്ക് ഉൾപ്പെടെ തെളിവ് ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...