തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും തണ്ണിത്തോട് ബഥേൽ മാർത്തോമ്മ സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വിവിധ ദേവാലയങ്ങളിൽ നടത്തിവരുന്ന “ലഹരി വിരുദ്ധ ബോധവൽക്കരണം SAY NO TO DRUGS കാമ്പെയിന്‍ രണ്ടാമത്തെ മീറ്റിംഗ് തണ്ണിത്തോട് ബഥേൽ മാർത്തോമ്മാ ഇടവകയിൽ വെച്ച് നടന്നു. കെ.സി.സി സോൺ വൈസ് പ്രസിഡന്റ് ഫാദർ ഒ എം ശമുവേൽ കാമ്പെയിന്‍ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ആന്റോ അച്ചൻകുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ ക്ലാസ്സുകൾക്ക് എക്സൈസ് റേഞ്ച് ഓഫീസ് കോന്നി പ്രിവന്റീവ് ഓഫീസർ സുനിൽ കുമാർ ജി നേതൃത്വം നൽകി. ജോയിക്കുട്ടി ചേടിയത്ത്, ആതിര, പ്രിൻസ് ഫിലിപ്പ്, ലീലാമ്മ മത്തായി, എൽ.എം. മത്തായി, റൂബി സ്കറിയ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എൽ എം മത്തായി ചൊല്ലി കൊടുത്തു.