ലഹരി വിരുദ്ധ ബോധവൽക്കരണം : തലവടി സി.എം.എസ് ഹൈസ്കൂളിൽ തൂഫാൻ ഗോൾസ് ഫുട്ബോൾ, അർജന്‍റിന ജേതാക്കളായി

For full experience, Download our mobile application:
Get it on Google Play

എടത്വ : ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് വിദ്യാഭ്യാസ വകുപ്പിന്‍റെ ‘വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026’ പദ്ധതിയുടെ ഭാഗമായി തലവടി സി.എം.എസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ‘അർജന്‍റിന’ ടീം വിജയികളായി. തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്‍ററില്‍ നടന്ന മത്സരത്തിൽ വിദ്യാർത്ഥികൾ ഇഷ്ട രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞും പതാകയേന്തിയും പങ്കെടുത്തു. മാതാപിതാക്കളും കാണികളും ആവേശത്തോടെയാണ് മത്സരത്തെ വരവേറ്റത്. കേരള ഒളിമ്പ്യൻ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ഗോൾ കിക്ക് എടുത്ത് മത്സരം ഉദ്ഘാടനം ചെയ്തു.

പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ.സോജി വർഗ്ഗീസ് ജോൺ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ റെജിൽ സാം മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ മാത്യുസ് പ്രദീപ് ജോസഫ്, സ്കൂൾ സ്പോർട്ട്സ് കൺവീനർ രമ്യ ബാബു, വണ്ടർ ബീറ്റ്സ് കൺവീനർ ജിബി ഈപ്പൻ, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, മാനേജർ പി.എം.സന്തോഷ് കുമാർ, മേഴ്സി മാത്യൂ, സിൽവിച്ചൻ വാളംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്സ് സെന്‍റര്‍ ഡയറക്ടർ ജിജി ചുടുക്കാട്ടിൽ സമ്മാനദാനം നിർവഹിച്ചു. വിദ്യാഭ്യാസം, കായികം, സാങ്കേതിക വിദ്യ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവ സമന്വയിപ്പിച്ച് സ്കൂളുകളിൽ 10 ലക്ഷം ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്. ‘ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് ജീവിക്കുക’ എന്ന സന്ദേശമുയർത്തുന്ന ഈ ക്യാമ്പയിൻ കേരളത്തിലെ വിദ്യാലയങ്ങളിൽ ഒരു പുതിയ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതായി സംഘാടകർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....