ലഹരിവേട്ട കടുപ്പിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ ; സംസ്ഥാനത്ത് ഇന്ന് മാത്രം 59 പേർ അറസ്റ്റിൽ, വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി ഓപ്പറേഷന്‍ തൂഫാന്‍. ഇന്നും ലഹരിയുമായി നിരവധി പേരെ പിടിക്കൂടി. ഇന്ന് മാത്രം സംസ്ഥാനത്ത് 59 പേര്‍ അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി 2,575 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2,778 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വിവിധയിനം ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. മയക്കുമരുന്നുകള്‍ കൈവശം വച്ചതിന് 142 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 1589 ഗ്രാം എംഡിഎംഎയും 146.490 കി.ഗ്രാം കഞ്ചാവും ഇതുവരെ പിടികൂടിയിട്ടുണ്ട്.

എംഡിഎംഎക്ക് ഒപ്പം മറ്റ് രാസലഹരികളും പിടിക്കൂടിയിട്ടുണ്ട് സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ തൂഫാന്‍. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുളളില്‍ രണ്ടായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്യുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...