വായ്പൂര് : നല്ലുശ്ശേരി ശ്രീശങ്കര എൻഎസ്എസ് കരയോഗം ലഹരിവിരുദ്ധ ദിനാചരണം നടത്തി. പ്രസിഡന്റ് വി.ബി. ചന്ദ്രമോഹനൻനായർ അധ്യക്ഷത വഹിച്ചു. എൻ. ഗോപിനാഥൻനായർ, കെ.എസ്. പ്രസാദ്, കെ.കെ.പ്രസന്നകുമാരി, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തെള്ളിയൂർക്കാവ് : സെൻട്രൽ ദേവിവിലാസം എൻഎസ്എസ് കരയോഗത്തിൽ ലഹരിവിരുദ്ധ പ്രചാരണദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. വിഷ്ണു, എസ്. സൂരജ് എന്നിവർ ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ് പി.ആർ. ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജ ടി. നായർ, കരയോഗം സെക്രട്ടറി ബി. അനിൽകുമാർ, കെ.എൻ. ഓമനക്കുട്ടൻ നായർ, പി.ജി. സതീഷ് കുമാർ, കെ.എൻ. രാധാകൃഷ്ണൻ, കെ.ജി. ശ്രീനിവാസൻ, വനിതാ സമാജം പ്രസിഡന്റ് ജയശ്രീ ജെ. നായർ, സെക്രട്ടറി ഇന്ദു വി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ആധ്യാത്മിക പഠനക്ലാസിന്റെ ഉദ്‌ഘാടനം കരയോഗം മുൻ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിർവഹിച്ചു. ബാലസമാജം പ്രസിഡന്റ് അമൃതശ്രീ വി. പിള്ള, സെക്രട്ടറി അർജുൻ പി. നായർ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല : പാലിയേക്കര 2098-ാം നമ്പർ എൻഎസ്എസ് കരയോഗം ലഹരിവിമുക്ത സെമിനാർ നടത്തി. ഡോ. ഗീതാദേവി, പ്രൊഫ. സതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രസിഡന്റ് അഡ്വ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശിവശങ്കരൻനായർ, കവിതാ ആനന്ദമൂർത്തി, മായാ ഉണ്ണികൃഷ്ണൻ, കൃഷ്ണൻകുട്ടിനായർ തുടങ്ങിയവർ പ്രസംഗിച്ചു.