എന്‍എസ്എസ് കരയോഗങ്ങളിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വായ്പൂര് : നല്ലുശ്ശേരി ശ്രീശങ്കര എൻഎസ്എസ് കരയോഗം ലഹരിവിരുദ്ധ ദിനാചരണം നടത്തി. പ്രസിഡന്റ് വി.ബി. ചന്ദ്രമോഹനൻനായർ അധ്യക്ഷത വഹിച്ചു. എൻ. ഗോപിനാഥൻനായർ, കെ.എസ്. പ്രസാദ്, കെ.കെ.പ്രസന്നകുമാരി, രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തെള്ളിയൂർക്കാവ് : സെൻട്രൽ ദേവിവിലാസം എൻഎസ്എസ് കരയോഗത്തിൽ ലഹരിവിരുദ്ധ പ്രചാരണദിനം ആചരിച്ചു. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. വിഷ്ണു, എസ്. സൂരജ് എന്നിവർ ക്ലാസ് നയിച്ചു. കരയോഗം പ്രസിഡന്റ്‌ പി.ആർ. ശശികുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീജ ടി. നായർ, കരയോഗം സെക്രട്ടറി ബി. അനിൽകുമാർ, കെ.എൻ. ഓമനക്കുട്ടൻ നായർ, പി.ജി. സതീഷ് കുമാർ, കെ.എൻ. രാധാകൃഷ്ണൻ, കെ.ജി. ശ്രീനിവാസൻ, വനിതാ സമാജം പ്രസിഡന്റ്‌ ജയശ്രീ ജെ. നായർ, സെക്രട്ടറി ഇന്ദു വി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. ആധ്യാത്മിക പഠനക്ലാസിന്റെ ഉദ്‌ഘാടനം കരയോഗം മുൻ പ്രസിഡന്റ്‌ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിർവഹിച്ചു. ബാലസമാജം പ്രസിഡന്റ് അമൃതശ്രീ വി. പിള്ള, സെക്രട്ടറി അർജുൻ പി. നായർ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല : പാലിയേക്കര 2098-ാം നമ്പർ എൻഎസ്എസ് കരയോഗം ലഹരിവിമുക്ത സെമിനാർ നടത്തി. ഡോ. ഗീതാദേവി, പ്രൊഫ. സതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രസിഡന്റ് അഡ്വ. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശിവശങ്കരൻനായർ, കവിതാ ആനന്ദമൂർത്തി, മായാ ഉണ്ണികൃഷ്ണൻ, കൃഷ്ണൻകുട്ടിനായർ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ...

ചിങ്ങമാസ പൂജ ; പമ്പയിലേക്ക് പ്രത്യേക ബസ് സർവീസുകളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ശബരിമലയിൽ നടക്കുന്ന ചിങ്ങമാസ പൂജ, ഓണം പൂജ എന്നിവയോടനുബന്ധിച്ച് അയ്യപ്പഭക്തരുടെ...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

കേരളത്തിലേക്ക് കൂടുതല്‍ ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍...

0
ഡൽഹി: ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തമായതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ ഓണം...