മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുവെന്ന് മന്ത്രി ഒജെ ജനീഷ്. ഉദ്യോഗസ്ഥർക്കും മുകളിൽ സമ്മർദ്ദം ഉണ്ടായിരിക്കും എന്നാണ് കരുതുന്നത്. മുൻകാലങ്ങളിൽ ഇവന്റുകൾ നടത്തി പരിചയമുള്ള കമ്പനികളെയാണോ ചുമതല ഏൽപ്പിച്ചത് എന്നുള്ള പരിശോധന നടന്നില്ലെന്നും മന്ത്രി പറഞ്ഞു. അതുതന്നെയാണ് ഈ ഫയലുകളിലെ ഏറ്റവും വലിയ ആവ്യക്തതയായി നിൽക്കുന്നത് തന്നെയെന്ന് മന്ത്രി വ്യക്തമാക്കി. ആക്ഷേപം തുടങ്ങുന്നത് തന്നെ ആർബിസി സ്പോൺസർ ആക്കിയതിൽ വ്യക്തമായ അന്വേഷണം നടന്നില്ല എന്നതുകൊണ്ട് തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ഇവന്റ് നടന്നതിനുശേഷം ഉള്ള കാര്യങ്ങൾ സംബന്ധിച്ചും വ്യക്തതയില്ല, കരാറിലും അത് സംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നില്ല. പരിശോധനയിൽ ഇരിക്കുന്ന ഫയലുകൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പറയുന്നത് ശരിയല്ല.

ആദ്യ കത്തിടപാട് നടക്കുന്നതു മുതൽ അവസാനഘട്ടം വരെ ഒരു പ്രൊസീജറും പാലിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാരിനെ സംബന്ധിച്ച് വ്യക്തിപരമായ താല്പര്യമല്ല രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ടായിരുന്നു എന്നതാണ് പരിശോധിക്കുന്നത്. ഐഎഎസ് തലപ്പത്തെ തർക്കങ്ങളാണ് ഈ അന്വേഷണത്തിന് പിന്നിൽ എന്ന വാദങ്ങൾക്ക് കഴമ്പില്ലെന്ന് മന്ത്രി ഒജെ ജനീഷ് പറഞ്ഞു. സീറ്റ് ബെൽറ്റ് ഇടാതെ പേഴ്സണൽ സ്റ്റാഫ് വണ്ടിയോടിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥനെ തള്ളി മന്ത്രി ഒ ജെ ജനീഷ്. നിയമലംഘനം നടത്തിയാൽ ആർക്കെതിരെയും നടപടി സ്വീകരിക്കാം സീറ്റ് ബെൽറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് നിയമനടപടി എന്താണോ അത് സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...