കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി. സ്റ്റേഡിയത്തിൽ സ്പോർട്സ് ലൈറ്റുകൾ സ്ഥാപിച്ചതിന് നൽകേണ്ട 3.68 കോടി തന്നില്ലെന്ന് കരാർ കമ്പനി. വിഷയത്തിൽ ബംഗളുരു ആസ്ഥാനമായ ലൈറ്റിംഗ് ടെക്നോളജി ജിസിഡിഎക്ക് കത്ത് നൽകി. രണ്ട് തവണയാണ് ജിസിഡിഎക്ക് കത്ത് നൽകിയിരിക്കുന്നത്. സ്പോൺസർമാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം നൽകുന്നില്ല. ഇടപെട്ട് പണം വാങ്ങി തരണമെന്നാണ് കമ്പനി ജിസിഡിഎയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 3.68 കോടി രൂപയാണ് സ്റ്റേഡിയത്തിൽ ലൈറ്റ് സ്ഥാപിക്കാൻ ചിലവ് വന്നത്.

സ്പോണസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പണം ലഭിച്ചിട്ടില്ലെന്നാണ് ജിസിഡിഎക്ക് കത്തയച്ചിരിക്കുന്നത്. അത് കൊണ്ട് വാങ്ങി തരാൻ ജിസിഡിഎ ഇടപെടണം എന്നാണ് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. 70 കോടി രൂപ ചിലവിട്ടാണ് നവീകരിച്ചത് എന്നാണ് സ്പോൺസർമാർ അവകാശപ്പെട്ടിരുന്നത്. നിരവധി തവണ സ്പോൺസറെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല. ഇതിനെ തുടർന്നാണ് ലൈറ്റ് സ്ഥാപിച്ച കമ്പനി ജിസിഡിഎയെ സമീപിച്ചത്. നിലവിലെ വിവാദങ്ങൾക്ക് മുന്പ് തന്നെ ഇടപെടണം എന്നാവശ്യപ്പെട്ട് കമ്പനി ജിസിഡിഎക്ക് കത്തയച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...