Wednesday, July 9, 2025 8:11 am

ഡൽഹി ‘ആന്റി ഡസ്റ്റ് ക്യാമ്പയിൻ’ ; മാനദണ്ഡങ്ങൾ ലംഘിച്ചതിന് 32.4 ലക്ഷം രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആന്റി ഡസ്റ്റ് ക്യാമ്പയിനിന്റെ ഭാഗമായി ഡൽഹിയിൽ 253 ഇടങ്ങളിൽ നിയമലംഘനം കണ്ടെത്തുകയും ഇവരിൽ നിന്നായി ആകെ 32.4 ലക്ഷം രൂപ പിഴയായി ഈടാക്കുകയും ചെയ്‌തതായി റിപ്പോർട്ട്. ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) 33 ടീമുകൾ ഉൾപ്പെടെ ആകെ 586 സംഘങ്ങളാണ് ആന്റി ഡസ്റ്റ് ക്യാമ്പയിന് കീഴിൽ പരിശോധനക്കായി രൂപീകരിച്ചിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായിയുടെ അധ്യക്ഷതയിൽ ഡിപിസിസി, പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നുള്ള യോഗം നേരത്തെ ആന്റി ഡസ്റ്റ് ക്യാമ്പയിനിന്റെ അവലോകനം നടത്തിയിരുന്നു. ആകെ 6868 നിർമാണ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ 253 സ്ഥലങ്ങൾക്ക് നോട്ടീസ്‌ നൽകുകയും മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 32.4 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തതായി യോഗത്തിൽ അറിയിച്ചു.

തലസ്ഥാന നഗരത്തിലെ മലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി ഗോപാൽ റായ് പറഞ്ഞു. ബയോ ഡീകമ്പോസർ സ്പ്രേ ചെയ്യൽ, വൃക്ഷത്തൈ നടീൽ ക്യാമ്പയിൻ, പടക്കങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം, മൊബൈൽ ആന്റി സ്മോഗ് ഗൺ ഉപയോഗിച്ച് വെള്ളം തളിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിധ സംഘങ്ങൾ നിർമാണ സ്ഥലങ്ങൾ നിരന്തരം സന്ദർശിക്കുന്നുണ്ട്. അവിടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിർമ്മാണ സൈറ്റുകളിൽ 14 മാനദണ്ഡങ്ങൾ നടപ്പിലാക്കേണ്ടത് ആവശ്യമാണ്. ഒക്ടോബർ 6ന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കും. ഏതെങ്കിലും സൈറ്റ് നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചാൽ അവർക്കെതിരെ നടപടിയെടുക്കും – ഗോപാൽ റായ് വ്യക്തമാക്കി.

ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് നിർമ്മാണ സൈറ്റുകളിൽ നിയമം ലംഘിച്ചാൽ 10,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ചുമത്താം. ഗുരുതരമായ ചട്ടലംഘനം ഉണ്ടായാൽ നിർമ്മാണ സൈറ്റ് അടച്ചുപൂട്ടുകയും ചെയ്യാം. പുതിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ടീമുകളിൽ നിന്ന് ദിവസേന റിപ്പോർട്ട് ശേഖരിക്കാൻ പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എഎപി മന്ത്രി നിർദ്ദേശം നൽകി. നഗരത്തിൽ എവിടെയെങ്കിലും നിർമാണത്തിലോ പൊളിക്കലുകളിലോ എന്തെങ്കിലും നിയമലംഘനം കണ്ടെത്തിയാൽ ജനങ്ങൾ ‘ഗ്രീൻ ഡൽഹി’ മൊബൈൽ ആപ്പിൽ പരാതിപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നല്‍ പ്രളയം

0
സാന്റാ ഫേ: ടെക്‌സസിന് പിന്നാലെ ന്യൂ മെക്‌സിക്കോയിലെ റുയിഡൊസോയിലും മിന്നല്‍ പ്രളയം....

ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 110 ആയി

0
ടെക്സസ് :  ജൂലൈ നാലിന് പുലർച്ചെ അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ...

ടേ​ക്ക് ഓ​ഫി​ന് ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു

0
മി​ലാ​ന്‍: പു​റ​പ്പെ​ടാ​ന്‍ ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു....

ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ പ്രതികളെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന്‍ രാജിന്‌റെ കൊലപാതക കേസിലെ...