ടേ​ക്ക് ഓ​ഫി​ന് ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

മി​ലാ​ന്‍: പു​റ​പ്പെ​ടാ​ന്‍ ത​യാ​റാ​യി നി​ന്ന വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു. ബെ​ര്‍​ഗാ​മോ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു സം​ഭ​വം. സ്‌​പെ​യി​നി​ലെ ആ​സ്റ്റു​രി​യ​സി​ലേ​ക്കു പു​റ​പ്പെ​ടാ​ൻ വി​മാ​നം ത​യാ​റാ​യി നി​ൽ​ക്ക​വെ യു​വാ​വ് റ​ൺ​വേ​യി​ലേ​ക്ക് അ​വി​ചാ​രി​ത​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു. 35 വ​യ​സു​കാ​ര​നാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വൊ​ളോ​ത്തി​യ ക​മ്പ​നി​യു​ടെ എ319​ന്‍റെ എ​ൻ​ജി​നി​ലാ​ണ് യു​വാ​വ് കു​ടു​ങ്ങി​യ​ത്. ത​ൽ​ക്ഷ​ണം മ​രി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം വി​മാ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​യി ബെ​ര്‍​ഗാ​മോ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ത്തൊ​മ്പ​തോ​ളം വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കു​ക​യും ഒ​ന്‍​പ​ത് വി​മാ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്‌​തെ​ന്ന് ഫ്‌​ളൈ​റ്റ് ട്രാ​ക്ക​ര്‍ ഏ​ജ​ന്‍​സി​യാ​യ ഫ്‌​ളൈ​റ്റ്‌​റ​ഡാ​ര്‍-24 റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തി​നി​ടെ, പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വ് റ​ണ്‍​വേ​യി​ല്‍ എ​ത്തി​യ​തെ​ന്നും സു​ര​ക്ഷാ​വാ​തി​ലി​ലൂ​ടെ​യാ​ണ് റ​ണ്‍​വേ​യി​ല്‍ ക​ട​ന്ന​തെ​ന്നും ചി​ല പ്രാ​ദേ​ശി​ക മാ​ധ്യ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​യാ​ള്‍ വി​മാ​ന​യാ​ത്രി​ക​നോ എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നോ അ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ വൊ​ളോ​ത്തി​യ വി​മാ​ന ക​മ്പ​നി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

16-കാരിയെ പിന്തുടർന്ന് ശല്യം ചെയ്തു ; പോക്‌സോ കേസിൽ ടെലിവിഷൻ താരം അറസ്റ്റിൽ

0
മുംബൈ : പോക്‌സോ കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ....

പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങള്‍ക്കായുള്ള വികസന പദ്ധതികള്‍ പരിശോധിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി നടന്നു

0
റാന്നി : പട്ടികജാതി/പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികള്‍...

കനകപ്പലത്ത് ‘ഹരിതം അരണ്യകം ജംഗിൾ പാർക്ക്’ സ്ഥാപിക്കണം : മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ വനം...

0
റാന്നി : വെച്ചുച്ചിറ - കനകപ്പലം റോഡരികിലെ വനപ്രദേശത്ത് 'ഹരിതം അരണ്യകം...

ഒന്നരവയസ്സുകാരൻ മരിച്ച സംഭവം ; ബേബി മെമ്മോറിയലിലെ കൂടുതൽ ഡോക്ടർമാരെക്കൂടി പ്രതി ചേർക്കും

0
പരിയാരം : അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നരവയസ്സുകാരൻ മരിച്ച സംഭവത്തിൽ പയ്യന്നൂർ...