Wednesday, July 2, 2025 11:16 am

കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി വാഴനടീൽ പ്രതിഷേധവും പ്രകടനവും നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി മെയ് 31 മുതൽ ജൂൺ 6 വരെ വാരാചരണം നടത്തുന്നതിന്റെ ഭാഗമായി സമര മരം നടുവാനും മുടിക്കാൻ പിറന്ന 99 എംഎൽഎ മാരുടെ ഓർമ്മയ്ക്കായി 99 വാഴവെയ്ക്കുവാനുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താലൂക്കിൽ വാരാചരണത്തിന് തുടക്കം കുറിച്ചു. കൊഴുവല്ലൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സിഎസ്ഐ ചർച്ച് ജംഗ്ഷനിൽ നിന്നും വാഴതൈയ്യുമായി ആരംഭിച്ച പ്രകടനം സെന്റ് ജോർജ് കുരിശും തൊട്ടിക്ക് സമീപത്ത് പോലീസ് അതിക്രമത്തിന് ഇരയായ ഷീബ ഫിലിപ്പിന്റെ സ്വകാര്യ ഭൂമിയിൽ മഞ്ഞ കുറ്റി ഇട്ട സ്ഥലത്ത് വാഴ നട്ടു. മുതിർന്നവർക്കൊപ്പം കുട്ടികളും പങ്കെടുത്തു.

പ്രതിഷേധ പ്രകടനം സമര സമിതി ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. വാഴതൈ നടീൽ കർമ്മം യൂണിറ്റ് പ്രസിഡന്റ് തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് പ്രവീൺ പ്രഭ നിർവഹിച്ചു. ടി.കോശി, ഫിലിപ്പ്, സിന്ധു ജേയിംസ്, സുജാത സമീരണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുളക്കുഴ തെക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പോലീസ് ക്രൂരമായി ആക്രമിച്ച തച്ചിലേത്ത് റെജിയുടെ ഭവനത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂരിന്റെ സാന്നിധ്യത്തിൽ യൂണിറ്റ് പ്രസിഡന്റ് വി.എം രാജന്റെ അദ്ധ്യക്ഷതയിൽ ഫാദർ മാത്യു വർഗീസ് വാഴനടീൽ കർമ്മം നിർവഹിച്ചു. ടി.കോശി, റെജി തോമസ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് മറ്റു യൂണിറ്റുകളിലും യൂണിറ്റ് അംഗങ്ങൾ അവരുടെ വീടുകളിലും വാഴനടീൽ സമരം നടക്കുന്നത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...

മണ്ണടി പടിഞ്ഞാറ് എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും കലാമേളയും നടന്നു

0
മണ്ണടി : പടിഞ്ഞാറ് 238-ാംനമ്പർ എൻഎസ്എസ് കരയോഗത്തിന്റെ കുടുംബ സംഗമവും...

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...