Monday, March 17, 2025 9:28 am

ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് ; യുവാവിന്റെ പണവും മൊബൈലും യുവതി ഉൾപ്പെട്ട മൂന്നം​ഗ സംഘം കവർന്നു ; ഒടുവിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സമൂഹ മാധ്യമം വഴിയുള്ള ഹണിട്രാപ്പ് തട്ടിപ്പ് വീണ്ടും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഹണിട്രാപ്പ് നടത്തിയ കേസില്‍ യുവതിയുള്‍പ്പെടെ രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോടാണ് സംഭവം. അരീക്കാട് പുഴക്കല്‍ വീട്ടില്‍ പി. അനീഷ, നല്ലളം ഹസന്‍ ഭായ്, വില്ലയില്‍ ഷംജാദ് എന്നിവെരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവുമായി ഇന്‍സ്റ്റഗ്രാം വഴി പി. അനീഷ ബന്ധം സ്ഥാപിക്കുകയായിരുന്നു.

യുവാവ് അനീഷയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. കോഴിക്കോട് വന്നാല്‍ നേരില്‍ കാണാമെന്നും വൈകീട്ട് മടങ്ങിപ്പോകാമെന്നും അനീഷ പറഞ്ഞു. ഇതേ തുടര്‍ന്ന് കോഴിക്കോടെത്തിയ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈവശമുള്ള മൊബൈല്‍ ഫോണും പണവും സംഘം തട്ടിയെടുത്തു. സംഭവത്തെ തുടര്‍ന്ന് യുവാവ് മെഡിക്കല്‍ കോളേജ് പോലീസില്‍ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയും സഹായികളായ മറ്റ് രണ്ട് പേരും കുടുങ്ങിയത്. മറ്റ് പലരെയും സമാനരീതിയിൽ ഇവർ പറ്റിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊക്കാത്തോട് നീരാമക്കുളം റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു

0
കോന്നി : നൂറ്റാണ്ടുകളായി യാത്രാ ക്ലേശത്താൽ ദുരിതം അനുഭവിക്കുന്ന അരുവാപ്പുലം...

ഛത്രപതി സംഭാജിനഗറിലെ ശവകുടീരം നീക്കം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്‌ദളും

0
മഹാരാഷ്ട്ര : മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ശവകുടീരം...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ് രണ്ട്...

0
റാന്നി : സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റ്...

മദ്യ ലഹരിയിൽ മകൻ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കേസ്

0
തിരുവനന്തപുരം : തിരുവനന്തപുരം പള്ളിക്കൽ പകൽക്കുറിയിൽ മദ്യ ലഹരിയിൽ മകൻ അമ്മയെ...