അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. ഇന്നും നാളെയും (ജൂലൈ 6,7) ദിവസങ്ങളിൽ പരശുറാം എക്സ്പ്രസ് തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷൻ – തൃശൂർ പാസഞ്ചർ (56605) ജൂലൈ 19, 28 തീയതികളിൽ സർവീസ് നടത്തില്ല. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല. ജൂലൈ 25നുള്ള എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.

ജൂലൈ 26 ന് തിരുവനന്തപുരം സെന്‍ട്രല്‍ – എംജിആര്‍ ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കും. ജൂലൈ 29ന് തൃശൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് (16609 ) ഷൊര്‍ണൂരില്‍ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളില്‍ കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷന്‍ – ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിച്ചു.ജൂലൈ 8, 9 തീയതികളിലെ താംബരം – നാഗര്‍കോവില്‍ അന്ത്യോദയ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (20691 ) തിരുനെല്‍വേലിയില്‍ യാത്ര അവസാനിപ്പിക്കും.ജൂലൈ 26- നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ് (16366) ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും. ജൂലൈ 25- ചെന്നൈയില്‍ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് (12695) കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും.ജൂലൈ 26- മധുര-ഗുരുവായൂര്‍ എക്‌സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.ജൂലൈ 9- നാഗര്‍കോവില്‍ – താംബരം അന്ത്യോദയ സൂപ്പര്‍ഫാസ്റ്റ് (20692) തിരുനെല്‍വേലിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.ജൂലൈ 27- ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) കോട്ടയത്ത് നിന്നും സര്‍വീസ് ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ...

കർണാടകത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരളത്തിലും കനത്ത ചൂട് തുടരുന്നു

0
ബംഗളൂരു: കർണാടകത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച്...

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...