എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ മലപ്പുറം പൂക്കോട്ടുംപാടം പോലീസ് പിടികൂടി. എടിഎമ്മിൽ പണം വരുന്നിടത്ത് പ്രത്യേക ബോക്സ് ഒളിപ്പിച്ചുവെച്ചായിരുന്നു നാഗ്പൂര്‍ സ്വദേശികളുടെ മോഷണം. ഇക്കഴിഞ്ഞ മെയ് 18ന് നിലമ്പൂര്‍ അ‍ര്‍ബൻ കോപ്പറേറ്റീവ് ബാങ്കിന്‍റെ കരുളായിലെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചവരിൽ ചിലര്‍ക്ക് പണം കിട്ടിയില്ല. ഉപഭോക്താക്കൾ ബാങ്കിൽ പരാതിപ്പെട്ടു.

ബാങ്ക് പരിശോധിച്ചപ്പോൾ പണം കൃത്യമായി മെഷിനിലൂടെ പുറത്തുവന്നെന്ന് സ്ഥിരീകരിച്ചു. പിന്നാലെയാണ് തട്ടിപ്പ് സാധ്യത പരിശോധിച്ചത്. വിഷയം അറിഞ്ഞ് മലപ്പുറം എസ്പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവികൾ പരതി. ഒടുവിൽ പ്രതികളെ കുറിച്ച് സൂചന കിട്ടി. എടിഎം കൗണ്ടറുകളിലെ സിസിടിവികളിൽ പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂ‍ര്‍ സ്വദേശി രോഹിത്ത്, മോഹൻലാൽ ചൗദരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. അവരുടെ നാട്ടിൽ ചെന്നാണ് രണ്ടു പേരെയും പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...