മുളക്കുഴ: സാധാരണക്കാരന്റെ വേദന മനസ്സിലാക്കാത്ത കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്ക് ജനകീയ കോടതിയിൽ തിരിച്ചടി ഉറപ്പാണെന്ന് കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ പറഞ്ഞു. അർഹരായവരെ ക്ഷേമ പെൻഷനിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുളക്കുഴ നോർത്ത്, സൗത്ത് മണ്ഡലങ്ങളുടെ നേതൃത്വത്തിൽ മുളക്കുഴ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സജികുമാർ അധ്യക്ഷത വഹിച്ചു. റ്റി.വി.ഗോപിനാഥൻ, ജി ശാന്തകുമാരി, ബിന്ദു എം.ബി, പ്രവി ൺ എൻ.പ്രഭ, നാരേന്ദ്രനാഥ്, രാഹുൽ കൊഴുവല്ലൂർ, ജേക്കബ് വഴിയമ്പലം, രാജശേഖരൻ നായർ, ഈശ്വര ചന്ദ്രദേവ്, അജയൻ പാറയ്ക്കൽ, കുട്ടൻ പിള്ള, മുരളിധരൻ, വറുഗീസ് കോശി, രവിന്ദ്രൻ എന്നീ വർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.